മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്; തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്

മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങൾ നിഷ്പക്ഷമാണെന്ന് പറയരുത്. തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല എന്നും മന്ത്രി മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് പ്രതികരണം രേഖപ്പെടുത്തി. വാർത്തകൾ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങൾ. മുൻ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങൾക്ക് വാർത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത കാര്യം മന്ത്രി ഓർമ്മപ്പെടുത്തി. ഗൂഢാലോചനക്കേസിൽ മാധ്യമ പ്രവർത്തകയെ പ്രതി ചേർത്തതിൽ പ്രതികരിക്കാനില്ല എന്നും മന്ത്രി അറിയിച്ചു.

Also Read:  ‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

നിയമനം ലഭിക്കാൻ വ്യാജരേഖ ഉണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് വിദ്യ മുൻ എസ്എഫ്ഐ നേതാവാണെന്ന കാര്യങ്ങൾ മാധ്യമങ്ങൾ നൽകുന്നു. മുൻ എസ്എഫ്ഐ നേതാവാണെന്ന പ്രചരണം തെറ്റ് .വിദ്യക്ക് എതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: തെറ്റുകാർ ശിക്ഷിക്കപ്പെടും; ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത്‌ പുറത്തുകൊണ്ടുവരണം: എം വി ഗോവിന്ദൻ മാസ്റ്റർ

കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസികൾക്ക് പലയിടത്തുനിന്നും ഭീഷണികൾ ഉണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചില മാധ്യമങ്ങൾ അടക്കം ഭീഷണിപ്പെടുത്തിയെന്ന് ഏജൻസികൾ തന്നോട് പറഞ്ഞു.ഇതിന് സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് ഇക്കാര്യം ആരോപണമായി ഉന്നയിക്കാത്തതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.ബ്രഹ്മപുരത്തേക്ക് ഇപ്പോൾ മാലിന്യം കൊണ്ടുപോകുന്നത് താൽക്കാലിക സംവിധാനം.കൊണ്ടുപോകുന്ന മാലിന്യം കൃത്യമായി അവിടെ സംസ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News