അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായി ഉപയോഗിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ് നൽകുന്നത്.

Also read:“വയനാട്ടിലെ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട 3 പേരിൽ രണ്ട് പേരുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകി”: മന്ത്രി എകെ ശശീന്ദ്രൻ

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ തട്ടിപ്പുകാർ വിളിക്കുന്നത്. അതിനാൽ ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിലൊന്നും ചെന്നുപെടാതിരിക്കാന്‍ അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്.
മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.
സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News