‘എന്നെ അങ്ങിനെ വിളിക്കുന്നത് നിര്‍ത്തൂ…എനിക്കത് ഇഷ്ടമല്ല’; ആരാധകരോട് കൊഹ്ലി

ഐപിഎല്ലിന് മുന്നോടിയായി ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആര്‍സിബി സൂപ്പര്‍താരം വിരാട് കൊഹ്ലിക്ക് ആരാധകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. ആര്‍സിബി അണ്‍ബോക്സ് പരിപാടിക്കിക്കെത്തിയതാണ് താരം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുനൊപ്പം 2008ലെ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കൊഹ്ലിയുണ്ട്.

താരത്തെ ആരാധകര്‍ കിങ് കൊഹ്ലി യെന്നും വിളിക്കാറുണ്ട്. എന്നാല്‍, കിങ് കൊഹ്ലി യെന്ന പേര് ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ താരം. പരിപാടിയുടെ അവതാരകന്‍ ഡാനിഷ് സെയ്ത്തിനോടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. തനിക്ക് നാണക്കേട് തോന്നാറുണ്ട് ഈ വിളി കേള്‍ക്കുമ്പോള്‍ എന്നാണ് താരം പറയുന്നത്.

Also Read:  കാണുമ്പോള്‍ ഭയം തോന്നും; അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

ബംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിസിയുമായുള്ള സംഭാഷണത്തിലും താരം ഇക്കാര്യം തുറന്നുപറുന്നുണ്ട്. എന്നെ കിങ് എന്നു വിളിക്കുന്നത് നിര്‍ത്തണം. ദയവായി കൊഹ്ലി എന്നു വിളിക്കു. നിങ്ങള്‍ എന്നെ ആ വാക്ക് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. കൊഹ്ലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News