കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം, അബുദാബിയില്‍ 2 ദിവസം കടലിലിറങ്ങരുത്

അബുദാബിയില്‍ രണ്ട് ദിവസം കടലില്‍ ഇറങ്ങുന്നതിന് വിലക്ക്. അബുദാബി തീരക്കടലില്‍ രണ്ട് കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടി. ഇത് സംബന്ധിച്ച് അധികൃതര്‍ എമിറേറ്റിലെ വിവിധ ഹോട്ടലുകൾക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അബുദാബി തീരക്കടലില്‍ മീന്‍ പിടിക്കുന്നവരാണ് തിമിംഗലങ്ങളുടെ സാന്നിധ്യം അധികൃതരെ അറിയിച്ചത്. കടലില്‍ പോകുന്നവര്‍ തിമിംഗലങ്ങളുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാധാരണ ഗതിയില്‍ കൊലയാളി തിമിംഗലങ്ങൾ മനുഷ്യരെ ആക്രമിക്കാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News