ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. വിവിധ കാരണങ്ങള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നതൊക്കെ ഇതില്‍ പ്രധാനമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണമുള്ളവരിലും അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിലുമാണ് ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലായി കാണുന്നത്.

ALSO READ:ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’

രണ്ട് തരത്തിലാണ് ഫാറ്റി ലിവര്‍ രോഗം കാണപ്പെടുന്നത്.

-മദ്യപാനം മൂലമുണ്ടാകുന്നത്
-ആല്‍ക്കഹോള്‍ ഇല്ലാത്ത ഫാറ്റി ലിവര്‍ ഡിസീസ്

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്:-

പെട്ടെന്ന് ഭാരം കുറയുക
മഞ്ഞപ്പിത്തം
വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുക
ക്ഷീണവും ബലഹീനതയും
വിശപ്പില്ലാതിരിക്കുക
വീര്‍ത്തവയര്‍

ഫാറ്റി ലിവര്‍ രോഗം തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

-അവോക്കാഡോ

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗത്തിനും സഹായകമാണ്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ALSO READ:കര്‍ഷക സമരം; പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

-വാള്‍നട്ട്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ വാള്‍നട്ട് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ വാള്‍നട്ട് കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

-വെളുത്തുള്ളി

ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ വെളുത്തുള്ളി കഴിക്കുക. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

-ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഒഉഘ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. സാല്‍മണ്‍, ട്യൂണ, മത്തി, ഫ്‌ളാക്‌സ് സീഡുകള്‍, വാല്‍നട്ട് തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു.

-ബ്രൊക്കോളി

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഫാറ്റി ലിവര്‍ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ആവിയില്‍ വേവിച്ച ബ്രൊക്കോളി ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News