കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹ ചുംബനം നല്‍കല്ലേ… ഗവേഷകര്‍ പറയുന്നത് ഇങ്ങനെ!

കൊച്ചുകുഞ്ഞുങ്ങളെ കണ്ടാല്‍ ഒന്ന് ചുംബിക്കാതെ പോകാന്‍ നമുക്ക് കഴിയില്ല. കവിളിലും നെറ്റിയിലും ഉമ്മവെച്ച് കളിക്കുന്നത് മാതാപിതാക്കളുടെയടക്കം സ്ഥിരം രീതിയുമാണ്. തനിക്ക് പ്രിയപ്പെട്ടവരുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ വൈകാരിമായ അടുപ്പമുണ്ടാക്കാന്‍ മികച്ച മാര്‍ഗം തന്നെയാണ് താലോലിക്കുന്നതും ഉമ്മ വയ്ക്കുന്നതുമെല്ലാം. പക്ഷേ സ്‌നേഹത്തോടെയുള്ള ഈ ചുംബനം നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്ന് കൂടി മനസിലാക്കണം.

ALSO READ: തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യ മൂന്ന് മാസംവരെ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി ഒട്ടും ശക്തമല്ല. അതിനാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാവുമെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയുടെ പുതിയ പഠനത്തില്‍ പറയുന്നു.

ALSO READ: ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കടക്കാന്‍ സാധ്യതയുള്ള ബാക്ടീരിയകള്‍ സെപ്‌സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ പിടിപെടാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇകോളി പോലും ശിശുക്കളും ന്യൂമോണിയയ്ക്ക് അടക്കം കാരണമാകും. കുഞ്ഞുങ്ങളെ എടുക്കുമ്പോഴും കൊഞ്ചിക്കുമ്പോഴുമടക്കം ശുചിത്വം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കവിളുകളും നെറ്റിയും ഒഴിവാക്കി കാലിലോ, തലയ്ക്ക് പിന്നിലോ ചുംബിക്കാം. ഒരു മാസത്തില്‍ താഴെമാത്രം പ്രായമുള്ള കുഞ്ഞാണെങ്കില്‍ മാസ്‌ക് ഉപയോഗിക്കുക, മതിയായ അകലം പാലിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളര്‍ന്നുവരട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News