‘അഭിപ്രായ സ്വാതന്ത്ര്യത്തെ മര്യാദ ലംഘിക്കാനുള്ള ലൈസൻസാക്കി മാറ്റരുത്’; മദ്രാസ് ഹൈക്കോടതി

ഭരണഘടന രാജ്യത്തെ ഏതൊരു പൌരനും അവരുടെ മൗലിക അവകാശമായി അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നുണ്ട്. ശരി തന്നെ, എന്നാലത് സകല മര്യാദകളും ലംഘിച്ചുകൊണ്ടാകരുത് ഉപയോഗിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച അണ്ണാ ഡിഎംകെ നേതാവിൻ്റെ കേസ് പരിഗണിക്കവെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമർശം. തുടർന്ന് അണ്ണാ ഡിഎംകെ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളി.

ALSO READ: 745 ഒഴിവുകള്‍; പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ഇബി

കേസിൽ ജാമ്യം ലഭിക്കാനായി അമുദ സമർപ്പിച്ച മാപ്പപേക്ഷ ആത്മാർത്ഥതയോടെ ഉള്ളതല്ലെന്നും പ്രസംഗത്തെ ന്യായീകരിക്കാൻ അമുദ ശ്രമിക്കുന്നതായും ജസ്റ്റിസ് ജഗദീഷ് ചന്ദിര പറഞ്ഞു. സേലത്ത് നടന്ന പൊതുപരിപാടിക്കിടെ 2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ പരിപാടിക്കിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അമുദ ഉപയോഗിച്ച വാക്കുകൾ പുറത്ത് പറയാൻ കൊള്ളാത്തതിനാൽ അത് വിധി പ്രസ്താവത്തിൽ ഉൾപ്പെടുത്തുന്നില്ലെന്നും കോടതി പറഞ്ഞു. നാടിൻ്റെ സമാധാനം തകർക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി എന്നതാണ് അമുദയ്ക്ക് നേരെയുള്ള കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News