ശബരിമല തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുത് : മുഖ്യമന്ത്രി

ശബരിമലയെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന യുഡിഎഫ് എംപിമാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിപ്പെരിയാറില്‍ നടക്കുന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ശബരിമലയെ പ്രധാനപ്രശ്‌നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ കുഴപ്പം കാണിച്ചെന്ന് കാട്ടി കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉദ്ദേശം നമ്മുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിഭ്രാന്തരാക്കുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അടിച്ചമര്‍ത്തലും ലഹളയും ഒരുവശത്ത്; മണിപ്പൂരിന് അഭിമാനിക്കാം ഈ കൊച്ചുമിടുക്കിയില്‍, അന്താരാഷ്ട്ര വേദിയിലെ ആ പ്രതിഷേധം വൈറല്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്തെ അവഗണിക്കുകയും വിവേചനം കാട്ടുകയും ചെയ്യുന്നത് തുറന്നുകാണിക്കാന്‍ യുഡിഎഫ് തയ്യാറാവുന്നില്ല. കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും അവര്‍ തുറന്നുകാണിക്കാറില്ല. ബിജെപിയുടെ മനസില്‍ ചെറിയ നീരസം പോലും ഉണ്ടാവരുതെന്ന നിലപാടിലാണവര്‍. കേരളത്തെ ദ്രോഹിക്കുന്ന ബിജെപിയുടെ മനസിനൊപ്പം ഇവരുടെ മനസും ചേര്‍ന്നു നില്‍ക്കുന്നു. കേരളത്തിന്റെ ശബ്ദം എല്ലാക്കാലത്തും വന്‍ തോതില്‍ ഉയരാറുണ്ട്. 20ല്‍ 18ആയപ്പോള്‍ ശബ്ദം ഉയര്‍ന്നില്ല. ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം കുറഞ്ഞപ്പോള്‍ കേരളത്തിന്റെ ശബ്ദം വേണ്ടരീതിയില്‍ ലോക്‌സഭയില്‍ ഉയരുന്നില്ല. 20ല്‍ 18 പേര്‍ നിശബ്ദരാകുമ്പോള്‍ കേരളത്തിന്റെ ശബ്ദം വേണ്ടരീതിയില്‍ ഉയരില്ല. മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുമ്പോള്‍, ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍, ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ കേരളം പ്രതികരിക്കാറുണ്ട്. എന്നാല്‍ 20ല്‍ പതിനെട്ട് ആയപ്പോള്‍ അവര്‍ നിശബദ്ത പാലിച്ചപ്പോള്‍ കേരളത്തിന്റെ ശബ്ദം ഉയര്‍ന്നില്ല. ഈ കാര്യങ്ങള്‍ നവകേരള സദസില്‍ വിശദീകരിക്കുമ്പോള്‍ കേരളത്തിലെ എംപിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം കിട്ടിയാല്‍ അതിനുള്ള അവസരമാണ് ലോക്‌സഭിയില്‍ ഉപയോഗിച്ചത്. ഇന്ന് ഈ അവസരത്തിലും പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തിന് എതിരെ ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. ശബരിമലയെ പ്രധാനപ്രശ്‌നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ കുഴപ്പം കാണിച്ചെന്ന് കാട്ടി കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉദ്ദേശം നമ്മുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിഭ്രാന്തരാക്കുക എന്നതാണ്. ഇതര സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകരെ ഉള്‍പ്പെടെ പരിഭ്രാന്തരാക്കുക എന്നതാണ് യുഡിഎഫ് എംപിമാര്‍ ചെയ്യുന്നത്. ഇതിന് നേതൃത്വം കൊടുത്തത് പ്രതിപക്ഷ നേതാവാണ്. അതിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസിന്റെ ഒട്ടേറെ നേതാക്കള്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പ്രചരിപ്പിക്കുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വരുത്തി പ്രചരിപ്പിക്കാന്‍ ഒരു സംഘത്തെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നിയോഗിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പാണ്. ജനങ്ങളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് എന്ത് ചെയ്യണമെന്ന് ഏജന്‍സിയാണ് പഠിപ്പിക്കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ സംഭവിച്ചത് പോലെ പ്രചരിപ്പിക്കണം, ഏതെങ്കിലും സംഭവം ഉണ്ടായാല്‍ സര്‍ക്കാരിനെതിരെ വക്രീകരിച്ച് പ്രചരിപ്പിക്കണം എന്നതാണ് രീതി. ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനമായത് കൊണ്ടാണ് ഇത്തരം പ്രചരണം. ഇത് സംസ്ഥാനത്തിന് പുറത്ത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിന് കാരണമാകും. തീര്‍ത്ഥാടനമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രീയം കടന്നുവരുന്നത് ശരിയല്ല. തീര്‍ത്ഥാടനം നല്ല ഉദ്ദേശത്തോട് കൂടിയാണ്. അവിടെ തെറ്റായ കാര്യം നിറയ്ക്കാന്‍ ശ്രമിക്കരുത്. അതിനാണ് അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നത്. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യണം. ഞങ്ങളെ നേരിടാന്‍ തീര്‍ത്ഥാടന കാലത്തെ തെറ്റായി ഉപയോഗിക്കാന്‍ ശ്രമിക്കരുത്. അത് ശബരിമലയ്ക്കും കേരളത്തിനും ദോശകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News