നമ്മള്‍ ഏറ്റവും ആവേശത്തോടെ കണ്ട ചിത്രമാണ് ടെര്‍മിനേറ്റര്‍.. അതിനും വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ലോകസുന്ദരി ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ യെന്തിരനും നമ്മള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ടെക്‌നോളജികള്‍ വളരുമ്പോള്‍ എല്ലാ മേഖലയിലും റോബോര്‍ട്ടുകള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ അടിമയാകേണ്ടി വരുമെന്ന് ഈ സിനിമകളൊക്കെ സൂചന നല്‍കി പോയി. പക്ഷേ ഇതൊന്നും വെറും സൂചനകളല്ല ഇന്ന് എഐവരെയെത്തി നില്‍ക്കുന്ന ടെക്‌നോളജിയില്‍ മനുഷ്യന്‍ കണ്ടെത്തുലുകള്‍ നടത്തി വിസ്മയിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള്‍ക്കുള്ള മുന്നറിയിപ്പായി തന്നെ കരുതണം.
അന്യഗ്രഹ ജീവികളില്‍ നിന്നും തുടങ്ങാം.. എന്തു കൊണ്ട് ഇവയെ കാണാത്തത് എന്ന ചോദ്യത്തിന് ഉത്തരമായി പല സിദ്ധാന്തങ്ങളും രൂപപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യവംശം പോലെ ബുദ്ധിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒരു ജനസമൂഹം പ്രപഞ്ചത്തില്‍ വികസിച്ചു വരാന്‍ പാടാണെന്നു പറഞ്ഞ ഗ്രേറ്റ് ഫില്‍റ്റര്‍ തിയറിക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. അന്യഗ്രഹ ജീവികളെ പോലുള്ള സമൂഹങ്ങള്‍ പ്രപഞ്ചത്തില്‍ അധികം ഉണ്ടാകില്ല. ഏതെങ്കിലും ഒരു വലിയ പ്രതിബന്ധം അഥവാ ശക്തി ആ സമൂഹത്തിന്റെ വികാസം ചെറുക്കുമെന്ന് തിയറി പറഞ്ഞുവയ്ക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ഒരു വാദം ഇടയ്ക്ക് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയിരുന്നു.
അന്യഗ്രഹജീവികളെ നമ്മള്‍ കണ്ടു മുട്ടാത്തതിനു കാരണം മറ്റൊന്നുമല്ല എഐയാണെന്നാണ് അവര്‍ പറഞ്ഞത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന എഐ ഒരു പ്രത്യേകഘട്ടം കടന്നാല്‍ സൂപ്പര്‍ ഇന്റലിജന്‍സായി മാറും. ഇങ്ങനെ മാറുന്ന സൂപ്പര്‍ ഇന്റലിജന്‍സ് ആ സമൂഹത്തെ നശിപ്പിക്കുമെന്നാണ് പറയുന്നത്. ഇന്ന് എല്ലാ മേഖലയിലും എഐയുടെ കൈകടത്തല്‍ കാണാം. എഐയില്ലാത്തിടങ്ങളില്ലെന്നും പറയാം. എഐ മനുഷ്യന്റെ ജോലികള്‍ എളുപ്പമാക്കും. എല്ലാരീതിയിലും സ്വയം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എഐ സംവിധാനങ്ങള്‍ നമ്മുടെ ജീവിതം വളരെ ഈസിയാക്കിത്തരും. പക്ഷേ ഇവയ്ക്ക് അടിമയാകേണ്ടി വന്നാല്‍? യെന്തിരനില്‍ പറയുന്നപോലെ ഇവയ്ക്കും വികാര വിചാര ഭാവങ്ങളുണ്ടായാല്‍? എഐയ്ക്ക് അടിമയാകേണ്ടി വരാനുള്ള സാധ്യത ശാസ്ത്രഞ്ജര്‍ തള്ളികളയുന്നില്ല. നമ്മള്‍ പ്രോഗ്രാം ചെയ്യാതെ തന്നെ സ്വയം കാര്യങ്ങള്‍ ചെയ്യുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ സൂക്ഷിച്ചേ മതിയാകു.കാര്യങ്ങള്‍ സ്വയം പഠിച്ചെടുത്ത ശേഷമാണ് ഇവ ഇതു ചെയ്യുന്നത്. ഇവയുടെ അല്‍ഗോരിതങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്നത് പ്രോഗ്രാമര്‍മാര്‍ക്കു മനസ്സിലാകണമെന്നില്ല. അമൃതവും അധികമായാല്‍ വിഷമാകുന്നത് പോലെ ബുദ്ധി കൂടി സൂപ്പര്‍ ഇന്റലിജന്റായി മാറിയ എഐ വില്ലനാകില്ലെന്ന്, മനുഷ്യനെ അടിമയാക്കില്ലെന്ന് പറയാന്‍ സാധിക്കില്ല.
ALSO READ: ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം
ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ പറഞ്ഞത് പോലെ പിടിവിട്ടാല്‍ മനുഷ്യന് തലവേദനയാകുക എഐ തന്നെയായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here