തീർത്ഥാടകരുടെ തിരക്ക്; ശബരിമല രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുത്: മുഖ്യമന്ത്രി

ശബരിമല രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ അവസ്ഥ ശബരിമലയിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മണിക്കൂറിൽ 4800 പേർക്ക് പടി ചവിട്ടാൻ കഴിയും. എന്നാൽ പ്രായമായവർ എത്തുമ്പോൾ കൂടുതൽ സമയം വേണ്ടിവരും. അതല്ലാതെ അനിയന്ത്രിമായ തിരക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമലയിലെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നത്: ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി

സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കും. എല്ലാ വകുപ്പുകളും യോജിച്ച് ഇക്കാര്യത്തിനായി പ്രവർത്തിക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിനായി വിപുലമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2350 ടോയലറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരെ നിയമിച്ചു. 24456 ട്രിപ്പുകൾ പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തി. 16118 പോലീസുകാരെ വിന്യസിച്ചു. എന്നിട്ടും പോലീസുകാരുടെ എന്നതിൽ കുറവെന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

അതേസമയം ദിവസേന ഒരുലക്ഷം തീർത്ഥാടകർ എത്തുന്നുണ്ടെന്നും ഇതാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായ തിരക്ക് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News