നിങ്ങളുടെ ചര്‍മ്മവും തിളക്കം ആഗ്രഹിക്കുന്നില്ലേ… എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മുഖം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. ജോലി തിരക്കും അന്തരീക്ഷ മലിനീകരണവുമൊക്കെ ചര്‍മ്മത്തെ പല രീതിയില്‍ ബാധിക്കാറുണ്ട്. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് തീര്‍ച്ചയായും ചര്‍മ്മത്തിലെ മേക്കപ്പും അതുപോലെ മറ്റ് അഴുക്കുകളും കളയാന്‍ ശ്രമിക്കണം. അടിസ്ഥാന ചര്‍മ്മ സംരക്ഷണം അവഗണിക്കുന്നത് പലപ്പോഴും വലിയ ചര്‍മ്മപ്രശ്‌നങ്ങളിലേക്ക് നയിക്കും. വീട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നമുക്ക് ചര്‍മ്മം സംരക്ഷിക്കാം.

ALSO READ :പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം

മൃദുവായ ചര്‍മ്മം ലഭിക്കാന്‍ പാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പാല്‍ മാത്രമല്ല പാല്‍പ്പാടയും സൗന്ദര്യ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മ തടസ്സങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നതിനാല്‍ പാല്‍ ഫലപ്രദമായ ഫേഷ്യല്‍ ക്ലെന്‍സറാണ്. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങളും ബ്ലാക്ക്ഹെഡുകളുമുണ്ടെങ്കില്‍, ചര്‍മ്മത്തില്‍ പാല്‍ പുരട്ടുന്നത് നല്ലതാണ്.

ALSO READ ; ‘സംഘടനാ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കും’: വി ജോയ്

ചര്‍മ്മത്തെ സംരക്ഷിക്കുന്ന മറ്റൊന്നാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍ തടയുകയും അതുപോലെ അണുബാധ തടയാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കുന്നു. വെളിച്ചെണ്ണ ചര്‍മ്മത്തിന്റെ സംരക്ഷണ തടസ്സത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ALSO READ ; രാത്രിയില്‍ അമിതമായി ഉറങ്ങുന്നവരാണോ നിങ്ങള്‍? പണി വരുന്നതിങ്ങനെ !

മഞ്ഞള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്ന മറ്റൊന്നാണ്. ശരീരത്തിലെ കൊളാജന്‍ ഉത്പ്പാദനം കൂട്ടാന്‍ ഇത് സഹായിക്കുന്നു. അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും മഞ്ഞള്‍ ഏറെ മികച്ചതാണ്. മുഖത്തിനിടാന്‍ കഴിയുന്ന പ്രകൃതിദത്തമായ ക്ലെന്‍സറാണ് മഞ്ഞള്‍.

ALSO READ ; ‘ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്; രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്’: ഇ പി ജയരാജൻ

തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്കും ചര്‍മ്മത്തെ സംരക്ഷിക്കുന്നതാണ്. ഇത് സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കും. തക്കാളി ചര്‍മ്മത്തിലെ പാടുകളും കരിവാളിപ്പുമൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു തക്കാളി മുറിച്ച് അതിന്റെ പള്‍പ്പ് മുഖത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News