‘ആദ്യം കേരള സ്റ്റോറി ഇപ്പോൾ കാവിക്കറയും’ ‘ദൂരദർശന് കാവി പൂശി കേന്ദ്രം’, ചാനലിന്റെ ലോഗോയിൽ നിറം മാറ്റം

കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന സിനിമ പ്രദര്ശിപ്പിച്ചതിന് പിന്നാലെ ലോഗോയിലും മാറ്റം വരുത്തി ദൂരദർശൻ. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക് കാവി നിറമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽക്ക് കാവിവത്കരിക്കാൻ തുടങ്ങിയതിന്റെ ബാക്കിയാണ് ഈ നടപടികൾക് പിറകിലെന്ന് സംഭവത്തിൽ വിമർശനം ഉയരുന്നുണ്ട്.

ALSO READ: ‘ലൈംഗികാധിക്ഷേപം നടത്തുന്ന കോൺഗ്രസുകാർ ഒന്നല്ല ഒരായിരം ഉണ്ട്’, ഉമ തോമസിനും കെ കെ രമയ്ക്കും മുൻപിൽ തെളിവുകൾ നിരത്തി ഫേസ്ബുക് പോസ്റ്റ്

മോദി സർക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ഇപ്പോൾ നിരന്തരമായി ദൂരദർശൻ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പോലും ബിജെപി അനുകൂല നിലപാട് മുന്നോട്ട് വെക്കുന്ന തരത്തിലാണ് കേരള സ്റ്റോറി പ്രദര്ശിപ്പിച്ചതിലൂടെ ദൂരദർശൻ ചെയ്തത്. ഇതിന്റെ ബാക്കിപത്രമാണ് ഈ നിറം മാറ്റം എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

ALSO READ: ‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News