സഖ്യം ഉപേക്ഷിച്ചിട്ട് ഒരുമാസം പോലുമായില്ല; നിതീഷ് കുമാറിനെ തിരികെ സ്വീകരിക്കുമെന്ന് ലാലു പ്രസാദ് യാദവ്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് ഒരുമാസമാവുന്നതിന് മുമ്പേ തിരികെ വന്നാല്‍ നിതീഷിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. മകന്‍ തേജ്വസി യാദവ് നിതീഷ് കുമാറിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ലാലു പ്രസാദ് നിലപാട് വ്യക്തമാക്കിയത്.

ALSO READ: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം

നിതീഷ് കുമാറിന് വീണ്ടും അവസരം നല്‍കുമോ എന്ന ചോദ്യത്തിന് വരികയാണെങ്കില്‍ നോക്കാം, വാതില്‍ തുറന്നു തന്നെ ഇട്ടിരിക്കുകയാണ് എന്നായിരുന്നു ലാലു പ്രസാദിന്റെ മറുപടി. നിതീഷ് സഖ്യം ഉപേക്ഷിച്ചതിന് ശേഷം യാതൊരു പ്രതികരണവും ലാലു പ്രസാദിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

രണ്ട് വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീടിനുള്ളില്‍ തന്നെയാണ് ലാലു പ്രസാദ് യാദവ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥികളായ മനോജ് ഝായുടെയും സഞ്ജയ് യാദവിന്റെയും ഒപ്പം പ്രചാരണങ്ങളുടെ ഭാഗമായി പോകുന്ന സമയത്താണ് ലാലു പ്രസാദിന്റെ പ്രതികരണം.

ALSO READ: ‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

കഴിഞ്ഞ ദിവസം വിദാന്‍ സഭയില്‍ വച്ച് നിതീഷും ലാലുവും ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. അതേസമയം വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് ലാലു ജി പറയുന്നു. അലിഗഢിലെ പ്രസിദ്ധമായ പൂട്ട് വാതിലുകളില്‍ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയണം. ആര്‍ജെഡി ഞങ്ങളുമായി അധികാരം പങ്കിട്ടപ്പോഴെല്ലാം അവര്‍ അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കാര്യം ഞങ്ങളുടെ നേതാവ് നിതീഷ് കുമാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരികെ അങ്ങോട്ട് പോകുന്ന പ്രശ്‌നമില്ല,’ എന്നാണ് ജെഡിയു മുഖ്യ വക്താവും എംഎല്‍സിയുമായ നീരജ് കുമാര്‍ അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News