സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

കായിക താരങ്ങള്‍ക്ക് കൃത്യമായി നടത്തിവരുന്നതാണ് ഉത്തേജക പരിശോധന. വലുപ്പ ചെറുപ്പമില്ലാതെ എല്ലാ ഇനങ്ങളിലെയും ഓരോ താരങ്ങളേയും ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പരിശോദിച്ചിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നാണ് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.  ഇന്ത്യൻ ക്രിക്കറ്റ് പ്രമുഖ താരങ്ങളടക്കം ഭൂരിഭാഗം പേര്‍ക്കും ഉത്തേജക പരിശോധന നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നത്.

2021 മുതൽ 2022 വരെ 5,961 പരിശോധനകൾ നടത്തിയതിൽ 114 എണ്ണം മാത്രമാണ് ക്രിക്കറ്റ് താരങ്ങളുടേത്. ബിസിസിഐ കരാറുള്ള 25 താരങ്ങളിൽ 12 പേരിൽ ഉത്തേജക വിരുദ്ധ ഏജൻസി ഒരിക്കൽ പോലും പരിശോധന നടത്തിയിട്ടില്ല. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാർദൂൽ ഠാക്കൂർ, അർഷ്ദീപ് സിങ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ശ്രീകർ ഭരത്, വാഷിങ്ടൻ സുന്ദർ എന്നീ താരങ്ങളിലാണ് പരിശോധന നടത്താതിരുന്നത്.

ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ചേതേശ്വർ പൂജാര തുടങ്ങി ഏഴു താരങ്ങൾ ഒരിക്കൽ‌ പരിശോധന നടത്തിയിട്ടുണ്ട്.  ക്യാപ്റ്റൻ രോഹിത് ശർമയാണു കൂടുതൽ തവണ ഉത്തേജക പരിശോധനയ്ക്കു വിധേയനായത്. രണ്ടു വർഷത്തിനിടെ ആറു വട്ടം താരത്തിന് ഉത്തേജക പരിശോധന നടത്തി.

ALSO READ: ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ

വനിതാ ക്രിക്കറ്റ് താരങ്ങളെയെല്ലാം ഒരിക്കലെങ്കിലും പരിശോധിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)ക്ക് പിഴവുപറ്റിയതായാണു രേഖകകളിൽനിന്നു വ്യക്തമാകുന്നത്. നിർദേശങ്ങളും രാജ്യാന്തര മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇന്ത്യയിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പരിശോധന നടത്തുന്നതെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മുൻനിര അത്‌ലീറ്റുകളെ പരിശോധനയ്ക്കു വിധേയരാക്കുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. വാഡയ്ക്കു കീഴിലെ ഇൻഡിപെൻഡന്റ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് അന്വേഷണം നടത്തിയത്.

ALSO READ: മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News