കുട്ടികളുടെ പ്രിയ ശബ്ദം; ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു

doremon voice artist

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ വ്യക്തി അന്തരിച്ചു. നോബുയോ ഒയാമ(90)യാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നോബുയോ സെപ്റ്റംബര്‍ 29-നായിരുന്നു അന്തരിച്ചത്. എങ്കിലും കഴിഞ്ഞദിവസമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നോബുയോയുടെ സംസ്‌കാരചടങ്ങുകള്‍ നടത്തിയെന്നും അവരുടെ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Also Read; ‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

ജപ്പാനിലെ പ്രമുഖ ശബ്ദകലാകാരിയാണ് നോബുയോ ഒയാമ. ഇവരായിരുന്നു 1979 മുതല്‍ 2005 വരെ ഡോറെമോണ് ശബ്ദം നല്‍കിയത്. 1933-ല്‍ ജപ്പാനിലെ ടോക്കിയോയിലാണ് നോബുയോ ജനിച്ചത്. 1957-ല്‍ ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിച്ചു. ഹസില്‍ പഞ്ച് അടക്കം അനിമേഷനുകളില്‍ ഒട്ടേറെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദംനല്‍കി.

Also Read; ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

2001-ല്‍ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നോബുയോ രംഗത്ത് സജീവമല്ലാതായി. പക്ഷേ, ആ സമയത്തും ഡോറെമോന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കി. 2005-ല്‍ സ്വയം വിരമിക്കാന്‍ തീരുമാനിക്കുന്നത് വരെ ഡോറെമോണിന്റെ ശബ്ദമായത് അവർ തന്നെയായിരുന്നു. 2010-ല്‍ വീഡിയോ ഗെയിം സീരിസിലെ പ്രധാന കഥാപാത്രത്തിന് ശബ്ദംനല്‍കി ഒയാമ ഇന്‍ഡസ്ട്രിയില്‍ തിരിച്ചെത്തി. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പിന്നീട് പൂര്‍ണമായും വിട്ടുനിൽക്കേണ്ടിവന്നു. ഒയാമയുടെ ഭര്‍ത്താവ് നടനായ കെയ്‌സുകെ സാഗവ ആണ്. 1964-ലായിരുന്നു ഇരുവരും വിവാഹിതരായത്. 2012-ല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച കെയ്‌സുകെ 2017-ലാണ് അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News