തട്ടില്‍ കൂട്ടി ദോശ തയ്യാറാക്കാം വീട്ടില്‍ തന്നെ ഈസിയായി

ദോശ പ്രേമികളുടെ പ്രിയപ്പെട്ട ഒന്നാണ് തട്ടില്‍ കൂട്ടി ദോശ. പലരും നല്ല തട്ടില്‍കൂട്ട് ദോശ ലഭിക്കുന്ന കട അന്വേഷിച്ച് നടക്കാറുണ്ട്. അത്തരത്തിലൊരു ദോശയാണ് തട്ടില്‍ കൂട്ടി ദോശ. എന്നാല്‍ തട്ടില്‍ കൂട്ടി ദോശ വീട്ടില്‍ എങ്ങനെ ഈസിയായി തയ്യാറാക്കമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ചോറ് – 2 സ്പൂണ്‍
പച്ചരി – 3 കപ്പ്

ഉഴുന്ന് – മുക്കാല്‍ കപ്പ്

ഉലുവ – 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉഴുന്നും പച്ചരിയും കുതിരാന്‍ വേറെ വേറെ ഇടുക. ഉഴുന്നിന്റെ കൂടെ ഉലുവയും ചേര്‍ക്കുക .നാല് മണിക്കൂര്‍ കഴിയുമ്പോള്‍ അധികം വെള്ളം ചേര്‍ക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തില്‍ ചോറും ചേര്‍ക്കാം. എല്ലാം കൂടി മിക്‌സ് ചെയ്തു രാത്രി മുഴുവന്‍ പുളിക്കാന്‍ വെച്ച് രാവിലെ ഉപ്പു ചേര്‍ത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോള്‍ അധികം പരത്തേണ്ട ആവശ്യമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News