ദോശ ചുടുമ്പോള്‍ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഒരു എളുപ്പവഴി

രാവിലെ ബ്രേക്ക്ഫാസ്റ്റിന് നല്ല മൊരിഞ്ഞ ദോശ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ക്രിസ്പി ദോശയും ചമ്മന്തിയും കൂടെ ഒരു ചൂട് ചായ കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്നാല്‍ ദോശ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ദോശ ദോശക്കല്ലില്‍ ഒട്ടിപ്പിടിക്കുന്നത്.

Also Read: ഒരൊറ്റ ഷൂ നക്കികൾക്കും എൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാവില്ല: ഐഷ സുൽത്താന

ഇനി ആ പ്രശ്‌നം ഉണ്ടാകുകയേ ഇല്ല, എങ്ങനെയെന്നല്ലേ താഴെ പറയുന്ന രണ്ട് ടിപ്‌സ് പരീക്ഷിച്ചാല്‍ ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതെ സിംപിളായി ചുട്ടെടുക്കാം. ദോശക്കല്ല് ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുത്താല്‍ ദോശ ദോശക്കല്ലില്‍ നിന്നും ഒട്ടും ഒട്ടിപിടിക്കാതെ ചുട്ടെടുക്കാം.

സവാള തൊലി കളയാതെ രണ്ടായി മുറിക്കുക. ചൂടായ ദോശക്കല്ലില്‍ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. ഇതും ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാന്‍ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News