തലേദിവസം മാവരക്കാൻ മറന്നുപോയോ? വിഷമിക്കേണ്ട… ഇൻസ്റ്റന്റ് ദോശ റെസിപ്പി ഇതാ

അരിയും ഉരുളക്കിഴങ്ങും തൈരും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇൻസ്റ്റന്റ് ദോശ റെസിപ്പി ഇതാ..

Also read:ഇനി രാവിലെ അപ്പവും ദോശയും ഒന്നും വേണ്ട; ഞൊടിയിടയില്‍ ഉണ്ടാക്കാം ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്

ആവശ്യ സാധനങ്ങൾ:

പച്ചരി- 1 കപ്പ്
ഉരുളക്കിഴങ്ങ്- 2 എണ്ണം
തൈര്- കാൽ കപ്പ്
ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ

Also read:ആരോഗ്യ സംരക്ഷണമാണോ പ്രധാനം? എങ്കിൽ ഈ ചായ ശീലമാക്കൂ

ഉണ്ടാക്കുന്ന വിധം:
ഒരു കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്തെടുക്കുക. രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. കുതിർത്ത പച്ചരി, ഉടച്ച ഉരുളക്കിഴങ്ങ്, പുളിയില്ലാത്ത കാൽ കപ്പ് തൈര്, വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു കപ്പ് പച്ചരിയ്ക്ക് ഒന്നേ കാൽ കപ്പ് വെള്ളമാണ് എടുക്കേണ്ടത്.

അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ദോശചട്ടിയിൽ ദോശ ചുട്ടെടുക്കുക. ഒരു വശം മൊരിഞ്ഞു വരുമ്പോൾ മുളകുപൊടിയും നെയ്യും ഒരു ചെറിയ പാത്രത്തിൽ യോജിപ്പിച്ച് ദോശയുടെ മുകളിൽ തൂവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News