മലപ്പുറം അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പേർ കുറ്റക്കാർ

മലപ്പുറം അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പേർ കുറ്റക്കാർ. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണന്ന് മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾ മുസ്ലിം ലീഗ് പ്രവർത്തകരാണ്. സഹോദരങ്ങളായ കുനിയിൽ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയിൽ അങ്ങാടിയിൽ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലാണ് വിധി. 2012 ജൂൺ 10 നായിരുന്നു ഇരട്ടക്കൊലപാതകം. കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദമാണ് കോടതി ശരിവെച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19 ന് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News