പാലക്കാട് അപ്പ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇരട്ട വോട്ട് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർക്ക് കൈമാറിയതായി പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര അറിയിച്ചു. ഈ പട്ടികയിപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നും കളക്ടർ വ്യക്തമാക്കി.
Also read: എ കെ ബാലനെതിരായ കെ സുധാകരന്റെ പരാമർശം;മാധ്യമങ്ങൾ പോലും വില കൽപ്പിക്കുന്നില്ല: ടി പി രാമകൃഷ്ണൻ
ഇരട്ട വോട്ടിൽ കമ്മിഷൻ നടപടി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. സംശയമുള്ളവരെ മാർക്ക് ചെയ്ത് നൽകും എന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് കളക്ടർ ഈക്കാര്യം അറിയിച്ചത്.
Also read: ‘ഇത് ചില്ലറ കളിയല്ല കേട്ടോ…’; ബോഡി ഷെയ്‌മിങ്ങും ഗാർഹിക പീഡന പരിധിയിൽപ്പെടും, ഉത്തരവിട്ട് ഹൈക്കോടതി
അതേസമയം, ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡല പരിധിയിൽ ‘ നവംബർ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിൻ്റെ 48 മണിക്കൂർ മുൻപ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിനമായ നവംബർ 23 നും ഡ്രൈ ഡേ പ്രഖ്യാപിച്ചു. പ്രസ്തുത ദിനങ്ങളിൽ മദ്യമോ സമാനമായ ഒന്നും തന്നെയോ ഭക്ഷ്യ ശാലകളിലോ, കടകളിലോ സ്ഥാപനങ്ങളിലൊ വിൽക്കുവാനും വിതരണം ചെയ്യുവാനും പാടില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here