നീറ്റ് പിജി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെഡിക്കല്‍ ബിരുദാനന്തര പ്രവേശത്തിനുള്ള നീറ്റ് പിജി 2024 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഫോര്‍ മെഡിക്കല്‍ സയന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in ൽ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

Also read:കാക്കനാട് ഫ്ളാറ്റിലെ ഭക്ഷ്യവിഷബാധ; അസോസിയേഷന് വീഴ്ച സംഭവിച്ചെന്ന് ഫ്ലാറ്റിലെ താമസക്കാർ

സൈറ്റിന്റെ ഹോം പേജിലെ എക്‌സാം സെക്ഷനില്‍ നിന്നാണ് നീറ്റ് പിജി പോര്‍ട്ടലിലേക്ക് പോകേണ്ടത്. ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുന്നതോടെയാണ് അഡ്മിറ്റ് കാര്‍ഡ് തെളിഞ്ഞുവരിക. അഡ്മിറ്റ് കാര്‍ഡില്‍ പേര്, റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐഡി, ജനനത്തീയതി, കാറ്റഗറി, തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശരിയായാണോ നല്‍കിയിരിക്കുന്നത് എന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്.

ജൂണ്‍ 23നാണ് പരീക്ഷ. മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷ രാവിലെ 9 മണിക്കാണ് ആരംഭിക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. രാജ്യമൊട്ടാകെ 300 നഗരങ്ങളിലായി ആയിരത്തില്‍പ്പരം ടെസ്റ്റ് സെന്റുകളിലായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് വരുമ്പോള്‍ വിദ്യാര്‍ഥികള്‍ പ്രധാനമായി കരുതേണ്ട രേഖകള്‍ ഇവയൊക്കെ:

1. അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ഔട്ട്

2. സര്‍ക്കാര്‍ നല്‍കിയ ഫോട്ടോ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍

3.എംബിബിഎസ് യോഗ്യതയുടെ പെര്‍മനന്റ്/ പ്രൊവിഷണല്‍ എസ്എംസി/എംസിഐ/എന്‍എംസി രജിസ്‌ട്രേഷന്റെ ഫോട്ടോകോപ്പി

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News