വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചു; ഉത്തർപ്രദേശിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഹരഖ്പൂരിലാണ് സംഭവം. അമർ ജീത് എന്നയാളെയാണ് വധുവിന്റെ വീട്ടുകാർ മരത്തിൽ കെട്ടിയിട്ടത്.

Also Read: കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചെത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
കഴിഞ്ഞ ദിവസമായിരുന്നു അമർ ജീതും കിഷോർ വർമ എന്നയാളുടെ മകളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കള്‍ ചടങ്ങിനിടെ അപമര്യാദയായി പെരുമാറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനിടെ വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്ന ‘ജയ് മാല’ എന്ന ചടങ്ങിന് തൊട്ടുമുൻപ് അമർ ജീത് വധുവിന്റെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടു.

സ്ത്രീധനമെന്ന പേരില്‍ നല്‍കിയത് കുറഞ്ഞ് പോയെന്നും കൂടുതല്‍ വേണമെന്നുമായിരുന്നു അമർ ജീത്തിന്റെ ആവശ്യം. വധുവിന്റെ വീട്ടുകാർ സാവകാശം ചോദിച്ചെങ്കിലും വരൻ വഴങ്ങിയില്ല.തുടർന്നാണ് വരനെ മരത്തില്‍ കെട്ടിയിടുന്നതരത്തിലേക്ക് കാര്യങ്ങളെത്തിയത്.പിന്നീട് മാന്ധാട്ട പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ടതിന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.അമർ ജീതിനെ മരത്തിൽ കെട്ടിയിട്ട വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News