ചൈനയിൽ വ്യായാമം ചെയ്യുന്ന ആളുകൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി 35 പേർ കൊല്ലപ്പെട്ടു

China Accident

ഷുഹായിൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു 43 പേർക്ക് പരുക്കേറ്റു. 62കാരനാണ് കാർ ഒടിച്ചിരുന്നത് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ മുറുവേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വയം മുറുവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ.

ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് ഒത്തുതീർപ്പിലെ വിധിയിൽ ഇയാൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാകും ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

Also Read: ബാലപീഡനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തില്ല; ആംഗ്ലിക്കല്‍ സഭാ തലവന്‍ വില്‍ബി രാജിവച്ചു

ആക്രമണത്തിന്റെ വീഡിയോകൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇന്ന് രാവിലെ ഇന്റർനെറ്റ് സെൻസർ ചെയ്തു നീക്കി. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. സംഭവം കൈകാര്യം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രസിഡന്റ് ബീജിംഗിൽ നിന്ന് ഒരു ടീമിനെ അയച്ചതായി റിപ്പോർട്ടുണ്ട്.

News Summary: A car crashed into a group of people exercising at a sports facility in Zhuhai, China, resulting in at least 35 deaths and 43 injuries. The driver, a 62-year-old man, was detained by police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News