കൊച്ചിയിലെ തീരമേഖലയുടെ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതിയുമായി ഡിപി വേൾഡ്

dp-world-kochi

കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടല്‍ക്കാട് പദ്ധതിക്ക് തുടക്കമിട്ട് ഡി പി വേള്‍ഡ്. കൊച്ചിയുടെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍@എര്‍ത്ത് എന്ന സംഘടനയുമായി ചേര്‍ന്നാണ് ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. വൈപ്പിനിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, കടമക്കുടി, ഞാറക്കല്‍ എന്നീ പഞ്ചായത്തുകളിലുള്ള 50 ഏക്കറില്‍ കണ്ടല്‍ക്കാട് നടുകയും അതിന്റെ പരിരക്ഷണവുമാണ് ഏറ്റെടുക്കുന്നത്. മാംഗ്രോവ്‌സ് ഇനിഷിയെറ്റീവ് ഇന്‍ എറണാകുളം എന്ന പേരിട്ട പദ്ധതി വൈപ്പിന്‍ എം എല്‍ എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പൊക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക, സമുദ്രത്തിന്റെയും കായല്‍ മേഖലയുടെയും ജൈവ സമ്പത്തിനെ സംരക്ഷിക്കാനുതകുന്ന കണ്ടല്‍ക്കാട് സംരക്ഷണം തുടങ്ങിയവ ലക്ഷ്യം വെച്ചുള്ള ഒരു മഹത്തായ സംരംഭമാണിതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈപ്പിന്‍ എം എല്‍ എ കെ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Also Read- വീണ്ടും നേട്ടവുമായി തുറമുഖ വകുപ്പ്; വിഴിഞ്ഞം തുറമുഖത്തിന് സ്ഥിരം ഐ എസ് പി എസ് കോഡ്

പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ തീരങ്ങളില്‍ 100,000-ത്തോളം കണ്ടല്‍ തൈകള്‍ നടാനൊരുങ്ങുകയാണ് ഡിപി വേള്‍ഡ്. ദീര്‍ഘകാലം അവയുടെ സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി തീരദേശജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സാമൂഹികാധിഷ്ഠിത കര്‍മപരിപാടിക്കും രൂപംനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News