ദുൽഖറിനെക്കാണാൻ ചെന്നൈയിൽ വലിയ ആൾക്കൂട്ടം, ആരാധകരുടെ എണ്ണം കണ്ട് ഞെട്ടി, പാൻ ഇന്ത്യൻ സ്റ്റാർ എന്നതിൽ സംശയം വേണ്ട: വീഡിയോ കാണാം

കിംഗ് ഓഫ് കൊത്ത പ്രീ റിലീസ് ഇവന്റിന് ചെന്നൈയിൽ ലഭിച്ച സ്വീകാര്യത കണ്ട് ഞെട്ടി മലയാളികൾ. വലിയ ജനക്കൂട്ടമാണ് ദുല്‍ഖറിനെയും സിനിമയിലെ മറ്റ് താരങ്ങളെയും കാണാന്‍ ചെന്നൈയില്‍ എത്തിയത്. വമ്പന്‍ കയ്യടികളോട് കൂടി ദുല്‍ഖറിനെ വരല്‍വേല്‍ക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദുൽഖറിന് തമിഴ്‌നാട്ടിൽ ഇത്രയും ആരാധകരോ എന്നാണ് വീഡിയോ കണ്ട മലയാളികൾ ചോദിക്കുന്നത്.

ALSO READ: ഗോപി സുന്ദറിനൊപ്പമുള സുന്ദരി ആര്, പതിനാറു വയസ്സുകാരൻ എന്ന് വിളിച്ച് പ്രിയ: സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

അതേസമയം, ചെന്നൈയിലെ ആൾക്കൂട്ടത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇതേ വീഡിയോ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. ‘ഈ സ്നേഹപ്രവാഹത്തിന് നന്ദി ചെന്നൈ, 24 ന് ഞങ്ങൾ തിയേറ്ററിൽ എത്തുന്നു’, എന്നാണ് വീഡിയോ പങ്കുവച്ച് ദുൽഖർ കുറിച്ചത്.

ALSO READ: ‘ജവാനെ തൂക്കി ഗോകുലം മൂവീസ്’, റെക്കോർഡ് തുകക്ക് വിതരണാവകാശം സ്വന്തമാക്കി

സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. വലിയ ബോക്സോഫീസ് വിജയമാണ് അണിയറപ്രവർത്തകർ കിംഗ് ഓഫ് കൊത്തയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News