എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

ചെയ്ത സിനിമകൾ താൻ വീണ്ടും കാണാറില്ലെന്ന് ദുൽഖർ സൽമാൻ. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും, കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നല്ലോ വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നുന്നത് കൊണ്ടാണ് അങ്ങനെ ചെയാത്തതെന്നും കിങ് ഓഫ് കൊത്ത പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദുൽഖർ പറഞ്ഞു.

ALSO READ: ‘ജയിലർ ഞാനും യോഗിയും ഒരുമിച്ച് കാണും’, ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്കൊടുവിൽ രജനികാന്ത്

‘എന്റെ സിനിമകള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാറില്ല. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തോന്നുന്നത്. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നല്ലോ, വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നും. ഷൂട്ടിന്റെ സമയത്ത് ചിലപ്പോള്‍ ഡയറക്ടേഴ്‌സ് നിര്‍ദേശങ്ങള്‍ നല്‍കും. ഞങ്ങള്‍ ചില ഇമ്പ്രൊവൈസേഷന്‍സ് ചെയ്യും. അത് കഴിഞ്ഞ് തിരികെ എത്തുമ്പോഴായിരിക്കും ഇത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നത്’, ദുൽഖർ പറഞ്ഞു.

ALSO READ: വടകരയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

എന്നാൽ വാപ്പിച്ചി തന്നെപ്പോലെയല്ലെന്നും ദുൽഖർ സൽമാൻ പറഞ്ഞു. 80കളിലെ അദ്ദേഹത്തിന്റെ സിനിമകള്‍ വരെ ഇരുന്ന് കാണുന്നത് താൻ കണ്ടിട്ടുണ്ടെന്നും, അന്നത്തെ ഓര്‍മകളൊക്കെ അയവിറക്കുന്നതാവാമെന്നും ദുൽഖർ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: നെയ്മറിന് പിന്നാലെ യാസീന്‍ ബോണോയും അല്‍ ഹിലാലിലേക്ക്

‘സ്വന്തം സിനിമ കാണുന്നത് വാപ്പച്ചി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ യൂട്യൂബില്‍ 80കളിലെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇരുന്ന് കാണുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ റൂമിലേക്ക് കേറി ചെല്ലുമ്പോള്‍ പഴയ സിനിമകള്‍ കാണുന്നുണ്ടാവും. അന്നത്തെ ഓര്‍മകളൊക്കെ അയവിറക്കുന്നതാവാം. ഇന്നാണെങ്കില്‍ ഞാന്‍ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്‌തേക്കില്ല എന്ന് വാപ്പച്ചി പറയും. അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണ്. എനിക്കും അതുപോലെ എന്റെ സിനിമകള്‍ കാണണം,’ ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here