എ.പി.ജെ. അബ്ദുല്‍കലാം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

പോളിടെക്നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എ.പി.ജെ. അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കില്‍ www.minoritywelfare.kerala.gov.in -ലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ അപേക്ഷിക്കാം.

Also Read : ഇനി ഉടനടി പാന്‍ കാര്‍ഡ് സ്വന്തമാക്കാം; ഇ-പാന്‍ നേടുന്നതിങ്ങനെ

30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണംചെയ്തിട്ടുണ്ട്. നിശ്ചിതശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളെ പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഒറ്റത്തവണമാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷികവരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.

Also Read : കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറി, ഇനി തുടർച്ചയായി പദ്ധതികൾ വരും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള എ.പി.എല്‍. വിഭാഗത്തെയും പരിഗണിക്കും. രണ്ടാംവര്‍ഷക്കാരെയും മൂന്നാംവര്‍ഷക്കാരെയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്.

സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളില്‍പ്പെട്ടതുമായ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. സ്‌കോളര്‍ഷിപ്പ് തുക 6000 രൂപ. അവസാന തീയതി ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക്: 0471 2300524.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News