ഫൊക്കാന കൺവൻഷൻ: വാഷിംഗ്ടൺ ഡിസിയിലേക്ക് അമേരിക്കൻ മലയാളികളെ സ്വാഗതം ചെയ്‌ത്‌ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ നടക്കുന്ന വാഷിംഗ്ടണിലേക്ക് എല്ലാ അമേരിക്കൻ മലയാളികളേയും സ്വാഗതം ചെയ്‌ത്‌ ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ. 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷൻ നടക്കുക.

ALSO READ: യൂറോ കപ്പ് ഫൈനലിൽ യമാലിന് അധിക സമയം കളിക്കാനോ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കാനോ കഴിയില്ല; കാരണം ഇതാണ്

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഫൊക്കാന വാഷിംഗ്ടൺ റീജിയൻ്റെ ആതിഥേയത്വത്തിലാകും നടക്കുക. തുടർന്ന് നടക്കുന്ന ഉദ്ഘാടനത്തിലും മറ്റ് പരിപാടികളിലും കോൺഗ്രസ് നേതാവ് രാജാ കൃഷ്ണമൂർത്തി എം.പി മാരായ ജോൺ ബ്രിട്ടാസ്, ഫ്രാൻസിസ് ജോർജ് എം.പി, എം മുകേഷ് എം. എൽ. എ, മാധ്യമ പ്രവർത്തകൻ എം. വി. നികേഷ് കുമാർ, കവി മുരുകൻ കാട്ടാക്കട, നടൻ അനീഷ് രവി, ഗായകൻ വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

മീഡിയ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, സാഹിത്യ സമഗ്രസംഭാവന പുരസ്കാരം, അമേരിക്കൻ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര വിതരണം, മിസ് ഫൊക്കാന, മലയാളി മങ്ക, ബിസിനസ് സെമിനാർ, മീഡിയ സെമിനാർ, വിവിധ കലാപരിപാടികൾ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ്റെയും ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി ,ട്രഷറർ ബിജു ജോൺ കൊട്ടാരക്കര ,വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിറ്റ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘാടന പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. കൺവർഷൻ്റെ രണ്ടാം ദിവസത്തിൽ ഫൊക്കാന തെരഞ്ഞെടുപ്പ് നടക്കും. ഫൊക്കാന ജനറൽ സെക്രട്ടറിയായ ഡോ. കല ഷഹി , മുൻ ജനറൽ സെക്രട്ടറി ഡോ. സജിമോൻ ആൻ്റണി , ഫൊക്കാനയുടെ പ്രിയപ്പെട്ട വനിത നേതാവ് ലീലാ മാരേട്ട് എന്നിവർ ഫൊക്കാന പ്രസിഡൻ്റ് പദത്തിനായി മത്സരിക്കുന്നുണ്ട്. മുൻപെങ്ങും ഇല്ലാത്ത വിധം പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. ഫൊക്കാനയുടെ കൺവൻഷൻ്റെ ഏറ്റവും വലിയ അരങ്ങാണ് ഫൊക്കാന തെരഞ്ഞെടുപ്പ്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 41-കാരൻ അറസ്റ്റിൽ; സംഭവം തിരുവനന്തപുരം പാലോട്

2022 – 2024 കാലയളവിൽ ഡോ ബാബു സ്റ്റീഫൻ്റെ നേതൃത്വത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും, കേരളത്തിലെ ജീവകാര്യണ്യ രംഗത്ത് നിരവധി സഹായങ്ങൾ നൽകുകയും ചെയ്തത് ഫൊക്കാനയ്ക്ക് ജനകീയ മുഖം നൽകാൻ കാരണമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിരവധി ഇടങ്ങളിൽ വീടില്ലാത്ത കുടുംബങ്ങൾക്ക് ഡോ. ബാബു സ്റ്റീഫൻ വീടുകൾ നിർമിച്ചു നൽകിയിരുന്നു. കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും രണ്ട് ലക്ഷം രൂപവീതം സഹായം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News