ഭരണഘടനയുടെ ശില്‍പിയും മര്‍ദിതവര്‍ഗ വിമോചകനുമായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ 68-ാം ഓര്‍മദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിന്റെ കാലത്ത് അംബേദ്കറുടെ ഓര്‍മ പോലും അനിവാര്യമായ സമരമാകുന്നു.
രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍, രാജ്യത്തിന് ഭരണഘടനയും ദിശാബോധവും ഒരുക്കിയ ഉരുക്കുമനുഷ്യന്‍. ഡോ. ഭീം റാവു അംബേദ്കറുടെ ഓര്‍മദിനം. എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും പാര്‍ലമെന്റില്‍ ശബ്ദിച്ചയാള്‍. ധീക്ഷണശാലി, സാമൂഹിക വിപ്ലവകാരി, അവകാശത്തിനായി സദാ സമയം തെരുവിലിറങ്ങിയ വിപ്ലവ പോരാളി… വിശേഷണങ്ങള്‍ അങ്ങനെ ഒരുപാട്.
ജീവിതത്തിലാദ്യമായി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി എന്ന് പേരിട്ട് ചെങ്കൊടി ഉയര്‍ത്തിപിടിച്ചു. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന ചിക്കാഗോ മുദ്രാവാക്യം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ശക്തമായി അവതരിപ്പിച്ചു.
മനുഷ്യത്വവിരുദ്ധമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തെ മതനിരപേക്ഷതയിലേക്കും ജനാധിപത്യത്തിലേക്കും കരംപിടിച്ചുയര്‍ത്തിയ ന്നതാണ് അംബേദ്കറുടെ പ്രധാന മേന്മ. അതേ ജാതിക്കെതിരായ കലഹം മര്‍ദ്ദിതവര്‍ഗത്തെ സംഘടിപ്പിച്ച് കൊണ്ട് തെരുവിലണിനിരത്തി. തുല്യതയും ജനാധിപത്യവും തുന്നിച്ചേര്‍ത്ത് ഒരു ഭരണഘടനയൊരുക്കി.
ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ സവര്‍ണ പ്രമാണിമാര്‍ വിലക്കിയ വെള്ളം കുടിച്ച് അംബേദ്കറും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല, എല്ലാ മനുഷ്യരേയും പോലെയാണ് ഞങ്ങളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് എന്നായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം. അധസ്ഥിതര്‍ക്ക് വേണ്ടി ബാല്യകാലം മുതലേ തുടങ്ങിയ പോരാട്ടം അവസാനം വരേ തുടര്‍ന്നു.
ഭരണഘടനയെ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുമ്പോള്‍ അംബേദ്ക്കരെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഒരു ഭാഗത്ത്. ചരിത്രത്തെ ചവിട്ടി വീഴ്ത്തിയുള്ള സംഘ പരിവാര്‍ ശ്രമം. രാജ്യത്തെ മതം പറഞ്ഞ് വേര്‍തിരിക്കുന്ന സംഘ പരിവാര്‍ ശ്രമത്തെ അംബേദ്കറുടെ പോരാട്ടം കൊണ്ട് തന്നെ പ്രതിരോധിക്കാം….
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here