കേരള വിവരാവകാശ കമ്മിഷണര്‍ ഡോ എഎ ഹക്കീമീന് ഈ വര്‍ഷത്തെ പ്രവാസി ലീഗല്‍ സെല്‍ വിവരാവകാശ പുരസ്‌കാരം. പ്രശസ്തി പത്രവും ശില്‍പവും ക്യാഷ് അവാര്‍ഡും ഒഴിവാക്കിയുള്ള അവാര്‍ഡെന്ന പ്രത്യേകതയും ഇതിനുണ്ട്.
ALSO READ: താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡന്റ് കെ.പത്മനാഭന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം. ഓഗസ്റ്റില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.
വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മിഷ്ണര്‍ എന്ന നിലയില്‍ ഡോ. ഹക്കിമിന്റെ പ്രവര്‍ത്തനമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
ALSO READ: ഭൂമിതരംമാറ്റൽ നടപടികൾ ഇനി വേഗത്തിൽ, താലൂക്കുതല വീകേന്ദ്രീകരണ സംവിധാനം ജൂലൈ ഒന്ന് മുതൽ
ജസ്റ്റിസ് (റിട്ട) സിഎസ് രാജന്‍ അദ്ധ്യക്ഷനും ആര്‍ടിഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റുമായ ഡി ബി. ബിനു , ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.കെ.രാധാകൃഷണന്‍ എന്നിവര്‍ക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മുമ്പ് ലഭിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here