“സെപ്റ്റിക് ടാങ്കിൽ ഇടേണ്ട സിനിമ”, ജനങ്ങളെ തമ്മിൽ തല്ലിക്കുക എന്നത് മാത്രമാണ് കേരള സ്റ്റോറി എന്ന സിനിമയുടെ ഉദ്ദേശം: ഡോ.ജോണ്‍ ബ്രിട്ടാസ്

കേരള സ്റ്റോറിയെന്ന സിനിമയുടെ പേരില്‍ ജമ്മുവിലെ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി.

“സെപ്റ്റിക് ടാങ്കിൽ ഇടേണ്ട ഒരു സിനിമ എങ്ങനെയാണ് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിത്. ടൺ കണക്കിന് വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് ജനങ്ങളെ തമ്മിൽ തല്ലിക്കുക, അതിലൂടെ വർഗീയ ധ്രുവീകരണം സാധ്യമാക്കുക എന്നൊരൊറ്റ ഉദ്ദേശം മാത്രമേ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്നിലുള്ളൂ…”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഞായറാ‍ഴ്ച രാത്രിയാണ് മെഡിക്കല്‍കോളേജില്‍ സിനിമയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുന്നത്. പഠനത്തിന് വേണ്ട കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള ഗ്രൂപ്പില്‍ സിനിമയുടെ ഭാഗങ്ങള്‍ പങ്കുവയ്ക്കുകയും എല്ലാവരും കാണണമെന്നും ഒരുകൂട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പഠനത്തിനായി തുടങ്ങിയ ഗ്രൂപ്പില്‍ നിന്ന് ഒ‍ഴിവാക്കണമെന്ന് മറ്റൊരു കൂട്ടര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കമാകുകയും  സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷമുണ്ടാക്കിയ 10 വിദ്യാര്‍ത്ഥികളെ രണ്ട് മാസത്തേക്ക് കോളേജ് സസ്പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News