മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത്; കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. പായൽ കപാഡിയ എന്ന സംവിധായിക കാൻ ഫെസ്റ്റിവൽ അവാർഡ് വാങ്ങുന്ന ആദ്യ ഇന്ത്യൻ വനിതയായി എന്നും കനി കുസൃതിയും ദിവ്യ പ്രഭയും മലയാളികൾക്ക് കൂടുതൽ അഭിമാനിക്കാൻ കാരണമായി എന്നും ജോൺ ബ്രിട്ടാസ് എം പി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത്. അഭിനന്ദനങ്ങൾ , നേട്ടങ്ങൾ ഇനിയുമുണ്ടാകട്ടെ എന്നും ബ്രിട്ടാസ് എം പി പറഞ്ഞു.

ALSO READ: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ പോസ്റ്റ്

മുംബൈ നഗരത്തിലെ രണ്ട് മലയാളി നഴ്സ്മാരുടെ
കഥ പറയുന്ന “All We Imagine As Light’” എന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ Grand Prix അവാർഡ് നേടി. മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത് . പായൽ കപാഡിയ എന്ന സംവിധായിക കാൻ ഫെസ്റ്റിവൽ അവാർഡ് വാങ്ങുന്ന ആദ്യ ഇന്ത്യൻ വനിതയായി.കനി കുസൃതിയും ദിവ്യ പ്രഭയും മലയാളികൾക്ക് കൂടുതൽ അഭിമാനിക്കാൻ കാരണമായി..
അഭിനന്ദനങ്ങൾ ; നേട്ടങ്ങൾ ഇനിയുമുണ്ടാകട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk