ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ അന്തസത്തയ്ക്ക് മേലുള്ള ആക്രമണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ അന്തസത്തയ്ക്ക് മേലുള്ള ആക്രമണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഏകീകരണമല്ല വൈവിധ്യമാണ് രാജ്യത്തിൻറെ ജീവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയിൽ ബില്ലിലെ ശക്തമായി എതിർക്കുമെന്നും ബ്രിട്ടാസ് എം പി പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. രാജ്യത്തിൻറെ വൈവിധ്യം തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാറിന്റെ ശ്രമങ്ങളെ ഇരുസഭകളിലും പ്രതിപക്ഷം ശക്തമായി എതിർക്കും. രാജ്യത്തെ വൈവിധ്യത്തിൽ നിന്ന് ഏകീകരണത്തിലേക്ക് എത്തിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെടുത്തുമെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

also read: അദാനി വിഷയം; ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

അതേസമയം അദാനി വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk