‘വയനാടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിക്കും; വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

വയനാടിനെപ്പറ്റി തമിഴ്നാട്ടിൽ നിന്നുള്ള എംപി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇങ്ങനെയുള്ള ജനപ്രതിനിധികളിൽ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്ത് നല്ലത് നടന്നാലും തകർക്കുക എന്നതാണ് കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം എന്നും ജോൺ ബ്രിട്ടാസ് എം പി വിമർശിച്ചു.

വയനാടിന് കേന്ദ്രസഹായം എന്ന ആവശ്യത്തില്‍ രാഷ്ട്രീയഭേദമന്യേ കേരള എംപിമാര്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ബിജെപിയുടെ കേരളത്തില്‍ നിന്നുളള രണ്ട് കേന്ദ്രമന്ത്രിമാരുടെ നിലപാട് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് എംപി കനിമൊഴി കേരളത്തെക്കുറിച്ച് പറയുമ്പോള്‍, സുരേഷ് ഗോപി എംപിയുടെ കളിയാക്കലിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ദുരന്ത നിവാരണ ഭേദഗതി ബില്ലിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു തമിഴ്‌നാട് തൂത്തുക്കുടി എംപിയായ കനിമൊഴിയെ സുരേഷ് ഗോപി പരിഹസിച്ചത്. വിദ്യാഭ്യാസ, ജനസംഖ്യാ നിയന്ത്രണം അടക്കമുളള കാര്യങ്ങളില്‍ തമിഴ്‌നാടും കേരളവും കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടിയപ്പോള്‍ സുരേഷ് ഗോപി എംപി രണ്ട് കൈകകളും മലര്‍ത്തി ആംഗ്യഭാഷയില്‍ കളിയാക്കി ചിരിച്ചു. കേന്ദ്രവും ഇതേ പടിയാണ് കൈമലര്‍ത്തുന്നതെന്ന് പ്രതികരിച്ച് ഉരുളയ്ക്ക് ഉപ്പേരി പോലെ തമിഴ്‌നാട് എംപിയും തിരിച്ചടിച്ചു.

also read: ‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് വിഷയം കേരളത്തിലെ എംപിമാര്‍ നിരവധി തവണ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും ഇതുവരെ ലോക്‌സഭയില്‍ സുരേഷ് ഗോപി ശബ്ദിച്ചിട്ടില്ല. നേരത്തേ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ കൈരളി ന്യൂസിനോട് തട്ടിക്കറിയ സുരേഷ് ഗോപി ധനസഹായത്തിന് സമയമായില്ലെന്ന മറുപടിയാണ് നല്‍കിയത്.ദുരന്തം നടന്ന് നാല് മാസമായിട്ടും ഒരു രൂപ പോലും ധനസഹായം ലഭിക്കാന്‍ നടപടി സ്വീകരിക്കാത്ത കേരളത്തില്‍ നിന്നുളള രണ്ട് ബിജെപി അംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News