‘കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കെജ്‌രിവാ‍ളിന്  ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്തത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ദില്ലി മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ഇഡിയുടെ വാദങ്ങൾ തള്ളി കോടതി

കെജ്‌രിവാളിന്  ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും.  ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനും അമിതാധികാരത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല.മാർച്ച്‌ 21ന്‌ അറസ്‌റ്റിലായ കെജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്‌.

തന്നെ അറസ്‌റ്റ്‌ ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌താണ്‌ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹ​ര്‍ ജി​യി​ൽ കെ​ജ്രി​വാ​ളി​ന്റെ​യും ഇ ഡി​യു​ടെ​യും വാ​ദം കേ​ട്ട ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ​ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്.

കെജ്‌രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ഹര്‍ജിയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായിരുന്നു. ജാ​മ്യം ന​ൽ​കു​മെ​ന്ന സൂ​ച​ന​ ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു. ജൂൺ രണ്ടിന് ജയിലിൽ മടങ്ങി എത്തണം. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാൾ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News