‘അംബേദ്കർ എന്ന വ്യക്തിത്വത്തെ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അവഹേളിച്ചിട്ടില്ല’; അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

john broittas

ഡോ. അംബേദ്കർക്കെതിരെ നടത്തിയ പരാമർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി. അംബേദ്കർ എന്ന വ്യക്തിത്വത്തെ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അവഹേളിച്ചിട്ടില്ലെന്നും അംബേദ്കറിനെ പരിഹാസ്യ കഥാപാത്രമാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

അമിത് ഷാ ധിക്കാരത്തോടെയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തത്. അത് ലോകം മുഴുവൻ കണ്ടു.പ്രധാനമന്ത്രി സഭയിൽ വരാത്തത് സഭയോടുള്ള അനാദരവാണെന്നും മോദി അമിത് ഷാക്ക് ധിക്കാരം പറയാനുള്ള അവസരം ഒരുക്കി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; അയ്യോ…ഞാൻ കോടീശ്വരനായെ! അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിൽ പോയ ഒൻപതാം ക്ലാസ്സുകാരന്റെ അക്കൗണ്ടിൽ 87 കോടി…

സമൂഹമാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ വിവിധ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലോൺ മസ്കിന്റെ വ്യാവസായിക വാണിജ്യം സംരക്ഷിക്കാൻ ഇന്ത്യയിലെ ഭരണാധികാരികൾ  തയ്യാറാണെന്നും എക്സില്‍ പ്രചരിപ്പിച്ച വീഡിയോയിൽ ഏതെങ്കിലും തരത്തിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കട്ടെയെന്നും എംപി കൂട്ടിച്ചേർത്തു.

ENGLISH SUMMARY: Dr. John Brittas MP severely criticized Union Home Minister Amit Shah for his remarks against Ambedkar. He criticized that no one in Indian politics had insulted the personality of Ambedkar like this.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News