വെറുപ്പിന്റെ ശക്തികൾക്ക് ഒരിക്കലും കേരളത്തെ നശിപ്പിക്കാൻ സാധിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വെറുപ്പിന്റെ ശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും, ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയാണ് കേരളം പൊരുതുന്നതെന്നും എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
ALSO READ: നവകേരള സദസ് രണ്ടാം ദിനം കാസർകോഡ് ജില്ലയിൽ പര്യടനം നടത്തും
കേരളത്തിൽനിന്നുള്ള സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യവും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായ എട്ടാമത് ഖത്തർ മലയാളി സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ദോഹ ആസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിൽ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.
സമാപന സമ്മേളനത്തിൽ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു . കെ. മുരളീധരൻ എം.പി, ആലങ്കോട് ലീലാ കൃഷ്ണൻ, ബിഷപ് ഡോ. ഗീവർഗീസ് മാർ കുറിലോസ്, ഡോ. എം.ജി. മല്ലിക, ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here