കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

dr. john brittas m p

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായ തെലുങ്കാനയിലെ സംഭവവികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമെ ഇന്ത്യ സുരക്ഷിതമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എളമരം കരിമിന്റെ പ്രചരണാര്‍ത്ഥം നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : ജസ്‌ന തിരോധാനം; രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല, അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ

രാജ്യം ഇതുപോലെ നിലനില്‍ക്കണോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ന്നുവരുന്ന തെരഞ്ഞെടുപ്പ് ആണിതെന്ന് ചുണ്ടിക്കാട്ടിയാണ് ജോണ്‍ ബ്രിട്ടാസ് എംപി പ്രസംഗം ആരംഭിച്ചത്. മണിപ്പൂരും തെലുങ്കാനയും സംഘപരിവാറിന്റെ അജണ്ടയില്‍ കലുഷിതമാവുന്ന കാലത്ത് ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമെ നമ്മുടെ ഇന്ത്യ സുരക്ഷിതമാവു എന്ന് ജോണ്‍ബ്രിട്ടാസ് എം പി വ്യക്തമാക്കി.

ബി ജെ പി നേതാക്കള്‍ കേരളത്തില്‍ കേക്കുകള്‍ വിതരണം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്ത് സംഘപരിവാര്‍ പള്ളികള്‍ അടിച്ചുതകര്‍ക്കുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന തെലങ്കാനയില്‍ സംഘപരിവാര്‍ പള്ളിലച്ചന്‍മാരെകൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ അടിമുടി ഭയമാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിയുടെ പതാക പോലും ഉയര്‍ത്താന്‍ പേടിയുള്ളവരായി മാറി. സ്വന്തം കൊടി ഒളിച്ചുവെക്കുന്നത് തന്ത്രമെന്നാണ് വി.ഡി സതീശന്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ തന്ത്രമാണ് രാജ്യത്തെ തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരിമിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് പരിയങ്ങാടും ബേപ്പൂരിലുമാണ് അദ്ദേഹം സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News