‘ജോണ്‍ മുണ്ടക്കയത്തെ ഞാന്‍ വിളിച്ചിട്ടില്ല, ജോണ്‍ പറഞ്ഞത് തിരുവഞ്ചൂരിന്‍റെ സ്‌ക്രിപ്‌റ്റ്’ : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമരത്തിനെതിരായുള്ള ജോണ്‍ മുണ്ടക്കയത്തിന്‍റെ ലേഖനം അദ്ദേഹത്തിന്‍റെ ഭാവന മാത്രമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. സോളാര്‍ സമരം അവസാനിപ്പിക്കുന്നത് സംസാരിക്കാന്‍ ജോണ്‍ മുണ്ടക്കയത്തെ താന്‍ വിളിച്ചുവെന്നത് കള്ളമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ സ്‌ക്രിപ്‌റ്റാണ് ജോണ്‍ പറഞ്ഞതെന്നും എംപി കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കൈരളിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ചെറിയാന്‍ ഫിലിപ്പിനെ ഫോണില്‍ വിളിച്ചു. ചെറിയാന്‍ ഫിലിപ്പ് ആ ഫോണ്‍ എനിക്ക് കൈമാറി. എല്‍ഡിഎഫ് സമരം യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്ന് സമരം ദയവുചെയ്‌ത് അവസാനിപ്പിക്കാന്‍ ഇടപെടണമെന്നായിരുന്നു ആദ്ദേഹത്തിന്‍റെ ആവശ്യം. തുടര്‍ന്ന്, തിരുവഞ്ചൂരും പികെ കുഞ്ഞാലിക്കുട്ടിയും സിപിഐഎം നേതൃത്വമായ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്‌ണനേയും കണ്ട് സംസാരിച്ചു. അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫിന്‍റെ എല്ലാ ആവശ്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും നേതൃത്വത്തെ അറിയിച്ചു. അല്ലാതെ താനുമായി ജോണ്‍ മുണ്ടക്കയം സംസാരിച്ചിട്ടില്ലെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ പറഞ്ഞ കാര്യം ജോണിന് അറിയാമായിരുന്നെങ്കില്‍ മനോരമയിലെ മാധ്യമപ്രവര്‍ത്തനായിരുന്നു അദ്ദേഹം എന്തുകൊണ്ട് ആ മാധ്യമത്തില്‍ വാര്‍ത്തയാക്കിയില്ല. വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ പലതും പറയാറുണ്ട്. എന്നാല്‍, ജോണ്‍ അക്കൂട്ടത്തില്‍ പെട്ട ആളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News