അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

കേരളത്തിലെ അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ നേരിൽ കണ്ട് പരാതി ഉന്നയിച്ചു.

പുതിയ സ്വകാര്യ എഫ്എം സ്റ്റേഷനുകൾ തുടങ്ങുകയും അതേസമയം വളരെ സ്വീകാര്യതയുള്ള ആകാശവാണിയുടെ എഫ്എം സ്റ്റേഷനുകൾ നിർത്തലാക്കുകയും ചെയ്യുന്നതിലെ വൈരുധ്യം ജോൺ ബ്രിട്ടാസ് എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ALSO READ: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

അനന്തപുരി എഫ്എം, റിയൽ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയതിനെതിരെ  എംപി കേന്ദ്രമന്ത്രിക്ക് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു.

വിഷയം  പരിശോധിക്കുമെന്ന് മന്ത്രി  എംപിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ലെന്ന് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News