‘മോദിയുടേത് ഉണക്ക ഗ്യാരൻ്റി’, ‘കർഷകരെ ആക്രമിച്ചു, വർഗീയത ആളിക്കത്തിച്ചു, വിലക്കയറ്റം രൂക്ഷമാക്കി പെട്രോളിന് വില കുറച്ചില്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം പി. മോദിയുടേത് ഉണക്ക ഗ്യാരൻ്റിയാണെന്ന് ഡോ. ബ്രിട്ടാസ് എം പി പറഞ്ഞു. കർഷകരെ ആക്രമിച്ചു, വർഗീയത ആളിക്കത്തിച്ചു, വിലക്കയറ്റം രൂക്ഷമാക്കി പെട്രോളിന് വില കുറച്ചില്ല’ ഇതാണോ ഗ്യാരന്റിയെന്ന് ചോദിച്ച അദ്ദേഹം കേരളത്തിൽ മുസ്ലിങ്ങളെയും ക്രിസ്ത്യൻസിനെയും തമ്മിൽ അടിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും വ്യക്തമാക്കി.

ALSO READ: ‘തെലങ്കാന സ്‌കൂളിന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം’; അന്വേഷണം ആവശ്യപ്പെട്ട് രേവന്ത് റെഡ്ഢിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

‘ഇന്ത്യയെ വീണ്ടെടുക്കാനാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പ്. മണിപ്പൂർ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. രാജ്യത്തെ ഭരണഘടന പ്രകാരം മോദി പറയുന്നത് പോലെ ആരും രാജ്യം വിട്ടു പോകേണ്ട ആവശ്യമില്ല. പൗരത്വ നിയമം ബിജെപിയുടെ അജണ്ട മാത്രമാണ്. നിർഭാഗ്യകരമായ ഒരു കാര്യം എന്തെന്നാൽ ബിജെപിയുടെ ഈ അജണ്ടക്കൊപ്പമാണ് കോൺഗ്രസും. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഏജൻസിയായി കോൺഗ്രസിനെ മാറ്റിയത് കെസി വേണുഗോപാൽ എംപിയാണ്’, ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ALSO READ: ‘ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യം’: സീതാറാം യെച്ചൂരി

അതേസമയം, തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് തെരേസ സ്‌കൂളിന് നേരെയുളള സംഘപരിവാര്‍ ആക്രമണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.കത്തയച്ചു. സംഭവത്തിന് പിന്നിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ എടുത്തിട്ടുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണമെന്നും, സംഭവത്തില്‍ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News