കോൺഗ്രസിന് വൻകിട കച്ചവടക്കാർ ടെമ്പോയിൽ പണമെത്തിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ആദ്യമായാണ് മോദി ഒരു പൊതുവേദിയിൽ അംബാനിയെയും അദാനിയേയും കുറിച്ച് പ്രസംഗിക്കുന്നതെന്ന പ്രത്യേകതയും തെലങ്കാന പ്രസംഗത്തിൽ പലരും ഉയർത്തിക്കാട്ടിയിരുന്ന സാഹചര്യത്തിലാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read: എം സി റോഡിൽ വാഹനാപകടം; കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്
ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണ് കോൺഗ്രസ് അംബാനിക്കും അദനിക്കുമെതിരെ സംസാരിക്കാത്ത എന്നതായിരുന്നു മോദിയുടെ പരാമർശം. നോട്ടുകെട്ടുകൾ കൊണ്ട് പോയ ടെമ്പോയെകുറിച്ചും അതിന്റെ രെജിസ്ട്രേഷൻ നമ്പറുൾപ്പടെ മോദിക്കറിയാമെന്നും. എത്രയും വേഗം ഇ ഡി യും സിബിഐയും ആ വിവരങ്ങൾ വച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്. എക്‌സിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
കോൺഗ്രസിനെതിരെയുള്ള മോദിയുടെ ഈ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരുന്നു. അവര്‍ ടെമ്പോയില്‍ പണമെത്തിച്ചെന്ന് താങ്കള്‍ക്ക് എങ്ങനെയറിയാം? വ്യക്തിപരമായി താങ്കള്‍ക്ക് അനുഭവമുണ്ടോ? എന്നാണ് രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പ്രതികരിച്ചത്.
Since PM knows very well that currency notes were transported in a tempo,he must be knowing the vehicle registration number too ! ED and CBI should immediately take the statement from PM and hunt down the vehicle&culprits
— John Brittas (@JohnBrittas) May 8, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here