വയനാടിനോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ ഭാഗമല്ല കേരളം എന്നാണ് കേന്ദ്രത്തിന്റെ നയമെന്നും
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ചെലവാക്കിയ തുക പോലും തിരിച്ചു ചോദിക്കുന്നുവെന്നും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണയിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന്
അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.രക്ഷാപ്രവർത്തനത്തിന്റെ തുക പോലും കേന്ദ്രം പിടിച്ചു വാങ്ങുന്നുവെന്നും ഇത് ഭൗർഭാഗ്യകരമാകുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.“കേന്ദ്ര ആഭ്യന്തര മന്ത്രി തുടക്കത്തിൽ പറഞ്ഞതൊക്കെ പച്ചക്കള്ളം.ദുരന്തം സംബന്ധിച്ച വിവരം കൃത്യമായി നൽകിയിരുന്നു.പ്രളയകാലത്ത് നൽകിയ അരിയുടെ തുക പിടിച്ചു വാങ്ങി.ഒരു കച്ചവടമാക്കി മാറ്റുകയാണ് കേന്ദ്രം.ബ്രിട്ടിഷ് ഭരണകാലത്ത് പോലും ഇത്തരത്തിൽ കാണിച്ചില്ല.കേരളത്തിന്റെ ജനത സേനാംഗങ്ങളെ ചേർത്ത് പിടിച്ച കാഴ്ചയാണ് കണ്ടത്.സൈന്യത്തിന്റെ സല്യൂട്ടിന് പോലും പൈസ വാങ്ങിക്കുന്നു.രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതിന് പിന്നിൽ.- ഡോ. ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരു നേതാവ് ഒരു രാജ്യം ഒരു ആശയം
എന്നതിന്റെ മറ്റൊരു വശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് ഭരണഘടനക്കെതിരായ ബില്ലിലൂടെ കേന്ദ്രം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ കേന്ദ്രം ഭരണഘടനയ്ക്ക് എതിരാണെന്ന് തുറന്ന സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
UPDATING…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here