‘കണ്‍കെട്ട് വിദ്യകള്‍ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയുള്ളു’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ള്ളു

കണ്‍കെട്ട് വിദ്യകള്‍ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയുള്ളുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. ആധുനിക രാഷ്ട്രമായി മുന്നോട്ട് നയിക്കുന്നതിന് പകരം ഭൂമി തുരന്ന് രാജ്യത്തെ നൂറ്റാണ്ട് കാലം പിന്നോട്ട് കൊണ്ടു പോവുകയാണ്. നമ്മുടെ സാഹോദര്യത്തെ തകര്‍ക്കാനാണ് ഇങ്ങനെ കുഴിച്ചു കുഴിച്ചു പോവുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

also read: രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും അതിവേഗത്തിലാകണം, കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

രാജ്യം ഭരിക്കുന്നവര്‍ രാഷ്ട്രീയ പരിപാടിയെ മതപരിപാടിയും മതപരിപാടിയെ രാഷ്ട്രീയ പരിപാടിയുമാക്കി മാറ്റുന്നവരാണ്. മണിപ്പൂര്‍ കത്തിച്ചാമ്പലാകാന്‍ തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും അവിടെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മതേതരത്വത്തിന് ഭീഷണിയുണ്ടാക്കുന്ന വിഷയങ്ങളില്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ മൃദു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ ഭരണഘടന നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വിഷയത്തിലാണ് കാലിക്കടവില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News