കടൽ ചെമ്മീൻ കയറ്റുമതി നിരോധനം; അമേരിക്കയുമായി നയതന്ത്ര ചർച്ച ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീൻ കയറ്റുമതി നിരോധനം പിൻവലിക്കുന്നതിന് അമേരിക്കയുമായി ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചു. അമേരിക്കയുടെ ഉപരോധം എണ്ണമറ്റ മത്സ്യത്തൊഴിലാളികളെയും കയറ്റുമതി മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ജോൺ ബ്രിട്ടാസ് വാണിജ്യ-വ്യവസായ മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

Also Read: കാലിഫോര്‍ണിയയില്‍ ഹൈക്കിങ്ങിനെത്തിയ യുവതി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

നിരവധി വെല്ലുവിളികൾ നേരിടുന്ന സമുദ്രോത്പന്ന കയറ്റുമതി മേഖലയെ തകർക്കുന്നതാണ് അമേരിക്കയുടെ നടപടി. മത്സ്യബന്ധനത്തിനിടെ സംരക്ഷിത കടലാമകൾ വലകളിൽ കുടുങ്ങുന്നുവെന്ന് കാട്ടി 2019ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറ്റ് സമുദ്രോത്പന്ന കയറ്റുമതിയെയും ബാധിക്കുന്ന സ്ഥിതിയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തിൽ പറയുന്നു. ഉപരോധത്തിന് അമേരിക്ക പറയുന്ന കാരണം അടിസ്ഥാനരഹിതമാണെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷത്തിൽ, 8.09 ബില്യൺ ഡോളർ വരുമാനമാണ് ഇന്ത്യ സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്ന് നേടിയത്. ഇതിൽ 5.5 ബില്യൺ ഡോളറും കടൽ ചെമ്മീൻ കയറ്റുമതിയിൽ നിന്നായിരുന്നുവെന്നത് ഈ മേഖലയുടെ പ്രധാന്യം തെളിയിക്കുന്നതാണ്. അമേരിക്കൻ നിരോധനത്തെ തുടർന്ന് മറ്റു രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് കടല് ചെമ്മീനടക്കമുള്ള സമുദ്രോത്പന്നങ്ങൾ വില്ക്കേണ്ടിവരുന്നതിനാൽ മത്സ്യബന്ധന വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. ഇത് ആഭ്യന്തര വിപണിയെയും തകർക്കുകയാണെന്നും ജോണ് ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

Also Read: അർജുനെ തിരഞ്ഞ് നാട്; രക്ഷാദൗത്യം ഇന്ന് പതിനൊന്നാം നാൾ

സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ തകർക്കുന്നതിനെതിരെ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം കേരള സർക്കാർ വിളിച്ചുചേർത്തിരുന്നു. ആഗോളതലത്തിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനതല ഇടപെടലുകൾ മാത്രം മതിയാകില്ല. വിദേശ ലോബികളുടെ ആരോപണങ്ങൾ ശക്തമായി നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ദേശീയ തലത്തിൽ തന്നെ ശക്തമായ നടപടികൾ ആവശ്യമാണ്. ആയതിനാൽ സമുദ്രോത്പന്ന കയറ്റുമതിമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി മന്ത്രി പീയൂഷ് ഗോയലിനയച്ച കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News