‘സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കപ്പുറം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവകാശം ഇല്ല, കേരളത്തില്‍ അങ്ങനെയല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മാധ്യമപ്രവര്‍ത്തനം ഇന്ന് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ സ്വയം വിലയിരുത്തല്‍ അനിവാര്യമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സിപിഐഎം കുന്നത്തൂര്‍ ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ഭരണിക്കാവില്‍ കേരള രാഷ്ട്രീയവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തിന് അവകാശം ഇല്ല, എന്നാല്‍ കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

Also Read : എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; ചരിത്ര വിജയവുമായി എസ്എഫ്ഐ

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ദില്ലിയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ കെ ജെ ജേക്കബ്, ആര്‍ കിരണ്‍ ബാബു, പി കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.

സെമിനാറിന് ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം അനില്‍ മോഡറേറ്റര്‍ ആയി. ഏരിയ കമ്മിറ്റി അംഗം എ ഷാനവാസ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ഏരിയ സെക്രട്ടറി ടി ആര്‍ ശങ്കരപിള്ള, സംഘാടകസമിതി ചെയര്‍മാന്‍ കെ കെ രവികുമാര്‍, പി ആര്‍ അജിത് തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News