‘പാമ്പ് നമ്മളെ വിഴുങ്ങാൻ വരുമ്പോലെയാണ് ഒരാൾ കിരീടവുമായി തൃശൂരിലേക്ക് വന്നത്, പാമ്പിനെ കുറിച്ചുള്ള ജാഗ്രതയാണ് നമുക്ക് വേണ്ടത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

dr. john brittas m p

വർഗീയവാദികളുടെ അടുത്ത പരീക്ഷണശാല കേരളമാണെന്ന് നമ്മൾ തിരിച്ചറിയണം എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പാമ്പ് നമ്മളെ വിഴുങ്ങാൻ വരുമ്പോലെയാണ് ഒരാൾ കിരീടവുമായി തൃശൂരിലേക്ക് വന്നത്.നമ്മളെ വിഴുങ്ങാൻ വരുന്ന പാമ്പിനെ കുറിച്ചുള്ള ജാഗ്രതയാണ് നമുക്കു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.കൊല്ലത്തും തിരുവനന്തപുരത്തും കിരീടം കൊടുക്കാതെ കടലാസിൽ പൊതിഞ്ഞ് തൃശൂരിൽ കൊണ്ടുവന്നതിൻ്റെ ഉദ്ദേശം തിരിച്ചറിയണം എന്നും അദ്ദേഹത്തെ പറഞ്ഞു.ഇരിങ്ങാലക്കുടയിൽ മതേതരത്വ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യ ഇരുണ്ടു തുടങ്ങി എന്ന് ഇടതുപക്ഷം പറഞ്ഞത് ആരും വിശ്വസിച്ചില്ല. വംശീയ കലാപത്തിൻ്റെ ഇരയായി നിൽക്കുകയാണ് ഇംഫാൽ നഗരം.ഒരു സംസ്ഥാനം രണ്ടായി പിളർന്നു.വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വലിയൊരു ഭിത്തിയാണ് മണിപ്പൂരിൽ ഉയർന്നു നിൽക്കുന്നത്.11 മാസമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്നു.

ALSO READ: മൂവാറ്റുപുഴയില്‍ കുളിക്കാനിറങ്ങിയ 60കാരിയും പേരക്കുട്ടിയും മുങ്ങിമരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

വർഗീയത ഫണം വിടർത്തിയാടുമ്പോൾ ഒരു കുഞ്ഞിനു പോലും രക്ഷയില്ല. 81 ദിവസം കഴിഞ്ഞാണ് മണിപ്പൂരിനെ കുറിച്ച് ഒരു വാക്ക് മിണ്ടാൻ തയ്യാറായത്. ഒരു സംസ്ഥാനം മുഴുവൻ കത്തിയപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന ഭരണാധികാരി നമുക്കു വേണോ എന്ന് ചിന്തിക്കണം. അയോദ്ധ്യയല്ല മണിപ്പൂരാണ് ചർച്ച ചെയ്യേണ്ടത് എന്ന് പറയാൻ ഏതെങ്കിലും ഒരു യു ഡി എഫ്‌ എംപി തയ്യാറായോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ മണിപ്പൂരാക്കാൻ ഒരുപാട് കഴുകൻമാർ വട്ടമിട്ടു പറക്കുന്നുണ്ട്.ക്രൈസ്തവർക്കെതിരെ ഒരു അക്രമം പോലും നടക്കാത്ത സംസ്ഥാനം കേരളമാണ്. ബി ജെ പി രാജസ്ഥാനിൽ ഒരു സീറ്റ് ഉറപ്പാക്കിക്കൊടുക്കാനാണ് കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത്. ഫെഡറലിസമുള്ള ഇന്ത്യ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തന്നെ വേണം.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News