സിഎഎ എന്ന മൂന്നക്ഷരം എന്ത്കൊണ്ട് കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ ഇല്ല? സംഘപരിവാറിനെ പേടിച്ച് കോൺഗ്രസ് തങ്ങളുടെ പതാക ഒളിപ്പിക്കുന്നു: ഡോ.ജോൺ ബ്രിട്ടാസ് എം പി

സി എ എ എന്ന മൂന്നക്ഷരം എന്ത്കൊണ്ട് കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ ഇല്ല എന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി. കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിയെ കുറിച്ച് മൗനമെന്നും സംഘപരിവാറിനെ പേടിച്ച് കോൺഗ്രസ് തങ്ങളുടെ പതാക ഒളിപ്പിക്കുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.പ്രൊഫസർ സി രവീന്ദ്രനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആലുവ എടത്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read:ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ജാർഖണ്ഡിലെ മഹാറാലി

പ്രദേശിക പാർട്ടികൾ കാണിക്കുന്ന ധൈര്യം പോലും കോൺഗ്രസിന് ഇല്ല.ഇതാണ് രാജ്യം നേരിടുന്ന വലിയ പ്രശ്നം.പൗരത്വം കൊടുക്കുന്ന പ്രക്രിയയിൽ സംസ്ഥാന ഏജൻസികളെ പൂർണമായും ഒഴിവാക്കി.നമ്മൾ ജനിച്ച വളർന്ന ഈ നാട് നമ്മുടെതാണ് എന്നും അദ്ദേഹം പറഞ്ഞു.

also read: തൃശൂർ പൂരം വിവാദത്തിൽ നടപടി; പൊലീസ് കമ്മീഷണറെ മാറ്റും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News