എംപി ഫണ്ടിൽ നിന്ന് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച കേരള ഗവർമെന്റ് തീരുമാനം അംഗീകരിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ജോൺ ബ്രിട്ടാസ് എംപി ഫണ്ടിൽ നിന്ന് പരമാവധി തുകയായ 25 ലക്ഷം അനുവദിച്ചത്.

എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിന്റെ ചട്ടം 8.1 പ്രകാരം കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലോകസഭ, രാജ്യസഭ എംപി മാർക്ക് ഒരു കോടി രൂപ വരെയും, ചട്ടം 8.2 പ്രകാരം അതാത് സംസ്ഥാന സർക്കാരുകൾ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ മാത്രം ലോകസഭ, രാജ്യസഭ എംപി മാർക്ക് 25 ലക്ഷം രൂപ വരെയും ദുരന്ത ബാധിത പ്രദേശത്തെ പുനര്നിര്മാണത്തിനും പുനരധിവാസത്തിനുമായി വകയിരുത്തുവാൻ കഴിയും.

Also read:‘മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും’: മന്ത്രി വി ശിവൻകുട്ടി

ഇതിൻപ്രകാരം കേരളസർക്കാർ 16.08.2024-ൽ വയനാട് ദുരന്തത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് എംപി മാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗത്തിനുള്ള കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിൽ സംഭാവന നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറലുടെ 05.09.2024- തീയതിയിലെ കത്ത് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള എംപി മാർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യ പേരുകാരനായി ജോൺ ബ്രിട്ടാസ് എംപി പരമാവധി തുകയായ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തി ഇന്ന് സംസ്ഥാന അതോറിറ്റിക്ക് നൽകി.

Also read:വയനാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്

എന്നാൽ ദേശീയ തലത്തിൽ ചട്ടം 8.1 പ്രകാരം വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇത് വരെ കേന്ദ്രം അംഗീകരിക്കാത്തത് കാരണം രാജ്യത്തുടനീളമുള്ള ലോക്സഭ, രാജ്യസഭ എംപിമാർക്ക് തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുവാനുള്ള അവസരമാണ് കേന്ദ്രം തടയുന്നതെന്നും ആയതിനാൽ എത്രയും വേഗം ദേശീയതലത്തിലും വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News