മണിപ്പൂരില്‍ കണ്ടത് ദാരുണമായ ക‍ാ‍ഴ്ചകള്‍: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരില്‍ കാണാനായത് ദാരുണമായ കാ‍ഴ്ചകളെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ആയിരക്കണക്കിന് ആൾക്കാരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നതെന്നും അവിടെ നിന്നുള്ള കാ‍ഴ്ചകള്‍ ഹൃദയ ഭേദകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

“രണ്ട് മാസമായി കത്തുന്ന മണിപ്പൂരിൽ ഇടതുപക്ഷ എംപിമാരുടെ സംഘത്തിൻ്റെ ഭാഗമായി എത്തി.. ദാരുണമായ സംഭവങ്ങളാണ് കാണാൻ കഴിഞ്ഞത്. ആയിരക്കണക്കിന് ആൾക്കാരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.. ഹൃദയഭേദകമായ കാഴ്ചകൾ”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: മണിപ്പൂരിലെ കലാപബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ഇടതുപക്ഷ എം പിമാര്‍

ഇടതുപക്ഷ എം പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ , ബിനോയ് വിശ്വം എന്നിവരാണ് മണിപ്പൂരിലെത്തി ജനങ്ങളെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചത്.

ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനെ സന്ദര്‍ശിച്ച  സംഘം ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഡ്യവും പിന്തുണയും അറിയിച്ചു. നാളെ കുക്കി വിഭാഗത്തിന്‍റെ ക്യാമ്പുകൾ സന്ദര്‍ശിക്കാനായി എം പിമാര്‍ ഹെലികോപ്ടർ മാർഗം ചുരാചന്ദ്പൂരിലെത്തും.

ALSO READ: ഏക സിവില്‍ കോഡ്; രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് എം പിമാര്‍ കാന്‍റീനില്‍ ഒളിച്ചിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് സംഘം മണിപൂരിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News